kerala

‘കാനം പിണറായിയുടെ അടിമ’; രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

By Test User

August 07, 2022

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം.കാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നാണ് പ്രധാനമായും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്.

തെരഞ്ഞെടുപ്പിലെ സിപിഐയെ തോല്‍പ്പിക്കാന്‍ അടൂരില്‍ സിപിഐഎം നേതാക്കള്‍ നടത്തിയ ശ്രമത്തെയും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും വിമര്‍ശനമുയര്‍ന്നു. മന്ത്രിക്ക് ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ കഴിയില്ലെന്നും മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ല എന്നുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ശൈലജയുടെ കാലത്തെ ആരോഗ്യവകുപ്പിന്റെ നല്ല പേര് പോയി എന്നും വിമര്‍ശനമുയര്‍ന്നു.

നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.