kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ യു.ഡി.എഫ് പരാതി നല്‍കി
എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു.
2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നല്‍കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
kerala
മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ നടന്ന റീ പോളിംഗ് പൂര്‍ത്തിയായി. ആകെ 1077 വോട്ടര്‍മാരില്‍ 772 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 368 പുരുഷന്മാരുടെയും 404 സ്ത്രീകളുടെയും വോട്ടുകളാണ്.
ഡിസംബര്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ക്രമദോഷം ഉണ്ടായതായി വരണാധികാരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്നത്തെ പോളിംഗ് അസാധുവാക്കി റീ പോളിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആറാം നിയോജകമണ്ഡലത്തിന്റെയും ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചാം നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അമ്പലക്കടവ് വാര്‍ഡിലാണ് ബൂത്ത് സ്ഥിതിചെയ്യുന്നത്.
kerala
ഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി.
വടക്കാഞ്ചേരി: ലോകല്‍ ബോഡി തിരഞ്ഞെടുപ്പിനിടെ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ശ്രമത്തിനിടെ മങ്കര തരു പീടികയില്‍ നിന്നുള്ള അന്‍വര്‍ (42) പിടിയിലായി. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും നിലനിന്നിരുന്നു. കുളപ്പുള്ളിയില്‍ ഇതിനകം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ടെടുപ്പ് ബൂത്തില്‍ എത്തിച്ചതോടെ കൈയിലെ മഷിയടയാളം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.
മലപ്പുറത്തും സമാനമായ സംഭവമാണ് നടന്നത്. പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച റിന്റു അജയ് പിടിയിലായി. കൊടിയത്തൂരിലും പുളിക്കലിലും വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇവര്‍ ഇരട്ടവോട്ട് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
