india

അതിഥികളില്‍ നിന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കേണ്ട കാര്യമില്ല -രാഹുല്‍ ഗാന്ധി

By webdesk11

September 09, 2023

ജി20 ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യാഥാര്‍ത്ഥ്യം അത്തരത്തില്‍ മറച്ചു വെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കുറിച്ചു.

പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. നേരത്തെ ഡല്‍ഹിയിലെ തെരുവുകളെ പച്ച പായ കൊണ്ട് മറച്ചു വെക്കുന്നതും നായ്ക്കളെ ക്രൂരമായി പിടികൂടി കൊണ്ടുപോകുന്ന വീഡിയോയും കോണ്‍ഗ്രസ് നേതൃത്വം പങ്കുവെച്ചിരുന്നു.