തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.
പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.