Connect with us

kerala

ഇത്തവണ തീവ്രമാണ്; ലൈംഗിക ആരോപണത്തില്‍ പകച്ച് സി.പി.എം

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Published

on

പ്രമുഖരായ മൂന്ന് നേതാക്കള്‍ക്കെതിരെ സ്വപ്‌നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പകച്ച് സി.പി.എം. ആരോപണം ശരിയല്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കണം എന്ന സ്വപ്‌നയുടെ വെല്ലുവിളിയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. തെളിവുകള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന പറഞ്ഞതിനാല്‍ നേതാക്കളെ സംരക്ഷിച്ചുകൊണ്ട് സ്വപ്‌നക്കെതിരെ രംഗത്തുവരാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന സി.പി.എമ്മിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന മൂന്ന് നേതാക്കള്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നോ ഇല്ലെന്നോ സി.പി.എം ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം അന്വേഷണത്തിന് ‘പാര്‍ട്ടി കമ്മീഷന്‍’ പ്രഖ്യാപിക്കാനുള്ള സാധ്യതയുള്ളതായി അറിയുന്നു. കടകംപള്ളിയുമായി അടുത്ത തലസ്ഥാനത്തെ ചില നേതാക്കളാണ് ഇക്കാര്യത്തില്‍ സൂചന നല്‍കുന്നത്. ആരോപണം പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍പ് പി.കെ ശശിക്കെതിരായ പരാതി അന്വേഷിച്ച എ.കെ ബാലന്‍- പി.കെ ശ്രീമതി കമ്മീഷന് സമാനമായ ഒരു അന്വേഷണം പ്രഖ്യാപിച്ച് തല്‍ക്കാലം തടിയൂരാനാകും സി.പി.എം ശ്രമിക്കുക.

പി.കെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്നായിരുന്നു പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ പി.കെ ശശി പിന്നീട് പാര്‍ട്ടി വേദികളില്‍ തിരിചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ തീവ്രത കുറവാണെന്ന് പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനും കഴിയില്ല.

മൂവര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സി.പി.എം കേന്ദ്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പോലും തയാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ വിഷവുമായി ബന്ധപ്പെട്ട് ഇനിയും മിണ്ടിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ നിയമനടപടി നേരിടുന്നയാള്‍ എന്നതിനപ്പുറം സ്വപ്‌ന സുരേഷ് എന്ന വ്യക്തിയുടെ സത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ സി.പി.എമ്മിന്റെ വനിതാ സംഘടനയും വായ തുറക്കുന്നില്ല. സ്ത്രീപക്ഷക്കാരെന്ന് കൊട്ടിഘോഷിക്കുകയും നവോത്ഥാന മതില്‍ സംഘടിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയും സര്‍ക്കാരും വളരെ ഗുരുതരമായ ആരോപണത്തിന് മറുപടി നല്‍കാന്‍ തയറാകാത്തത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് പുറത്താക്കിയത്. സി.പി.എം ഭരിക്കുന്ന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷനും വിഷയം അറിഞ്ഞഭാവം കാട്ടിയിട്ടില്ല. കടകംപള്ളിക്കെതിരെ നേരത്തെ സമാനമായ ആരോപണം ഉണ്ടാവുകയും ഓഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായില്ല. ലൈംഗികാതിക്രമം ഉണ്ടാകുന്ന സമയത്ത് താന്‍ ഉയര്‍ന്ന പദവിയിലായിരുന്നെന്നും തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നുണ്ട്. ഇതാണ് വെളിപ്പെടുത്തലിന് വളരെ ഗുരുതര സ്വഭാവം നല്‍കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എല്‍ദോസിനും കടകംപളളിക്കും നിയമം ഒന്നുതന്നെയല്ലേയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചോദിച്ചു. സി.പി.എമ്മില്‍ നേരത്തെയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ഒന്നാംനിരയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖര്‍ കുടുങ്ങുന്നത് ഇതാദ്യമാണ്. മൂന്ന് നേതാക്കളുടെയും ഘടകം സംസ്ഥാന കമ്മിറ്റി ആയതിനാല്‍ സി.പി.എം കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടാനുള്ള സാധ്യതയുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശംഖുമുഖത്ത് നാളെ നാവികാഭ്യാസ പ്രകടനങ്ങള്‍; രാഷ്ട്രപതി എത്തുന്നു

അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു.

Published

on

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്ത് ബുധനാഴ്ച നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു. ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ തന്നെ തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലും നഗരത്തിലും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം, കഥകളി, തെയ്യം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറും. വൈകിട്ട് 4.30 ഓടെ ആരംഭിക്കുന്ന നാവികാഭ്യാസത്തില്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഇന്‍ഫാല്‍, തൃശൂര്‍, മാല്‍, വിദ്യുത്, വിപുല എന്നിവയുള്‍പ്പെടെയുള്ള പടക്കപ്പലുകളും ഹെലികോപ്റ്ററുകളും കടല്‍ കമാന്‍ഡോകളുടെ പ്രകടനങ്ങളും ഉള്‍പ്പെടും. 6.30 ഓടെ പരിപാടി സമാപിക്കും. പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ഉച്ചക്ക് ഒരു മണിമുതല്‍ നഗരത്തിലെ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇവര്‍ വീണ്ടും ബസുകളില്‍ കയറി പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരികെ പോകാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാസില്ലാത്തവര്‍ക്ക് ശംഖുമുഖത്തിലേക്ക് നേരിട്ട് വാഹനമെത്തിക്കാനാവില്ല; അവര്‍ നഗരത്തിലെ വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളിലാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്. പാസുള്ളവര്‍ക്ക് മാത്രം നേവി നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ പ്രത്യേക പാര്‍ക്കിങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അനുമതിയുണ്ടാകും. ജനങ്ങള്‍ കുടയും സ്റ്റീല്‍ വെള്ളക്കുപ്പിയും കരുതണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശംഖുമുഖം പ്രദേശത്ത് കുടിവെള്ളത്തിനായി ഫില്ലിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായാണ് സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Continue Reading

kerala

നെയ്യാറ്റിന്‍കര കുടുംബക്ഷേത്രത്തില്‍ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യവുമായി വിരമിച്ച പോറ്റി അറസ്റ്റ്

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി.

Published

on

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയില്‍ പുന്നക്കാട് സ്വദേശിയും പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍ (65)നെ അറസ്റ്റ് ചെയ്തു. കുടുംബക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നുവെന്നതിനാല്‍ സംഭവം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ് എക്‌സൈസ്. പിടികൂടിയ മദ്യവും പ്രതിയും കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

കടുവ സെന്‍സസിന് പോയി കാണതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Published

on

തിരുവനന്തപുരം: ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെന്‍സസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്.
എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.

കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവര്‍ ആയിരുന്നു.

സംഘത്തിന്റെ കയ്യില്‍ ഭക്ഷണമോ,ടോര്‍ച്ചോ ഉണ്ടായിരുന്നില്ലെന്നതും ആശങ്കയായിരുന്നു.

മൊബൈല്‍ ഫോണില്‍ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാല്‍ ഈ ഫോണ്‍ ഓഫ് ആയതോടെ ഉദ്യോഗസ്ഥര്‍ക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവര്‍ത്തിച്ചിരുന്നില്ല.

Continue Reading

Trending