X

‘തളര്‍ത്താനാവില്ല ഈ യഥാര്‍ത്ഥ സഖാവിനെ’; അഴിമതി ആരോപണത്തില്‍ ഇ പി ജയരാജനെ പരിഹസിച്ച് ബല്‍റാം

സി പി എം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത്. തളര്‍ത്താനാവില്ല ഈ യഥാര്‍ത്ഥ സഖാവിനെ എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രവും പങ്കുവച്ചാണ് ബല്‍റാം രംഗത്തെത്തിയത്. ബല്‍റാമിന്റെ പോസ്റ്റിന് താഴെ ഇ പിക്കെതിരായ കമന്റുകളുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

ഇന്നാണ് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ രംഗത്തെത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ആരോപണം രേഖാമൂലം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നാണ് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടു. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുത്തിരുന്നില്ല.

webdesk11: