മന്ത്രി തോമസ് ചാണ്ടിക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷയാണ് തോമസ് ചാണ്ടിക്കെതിരെയുള്ളതെന്നും ആരോപണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കേസെടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ഈ മാസം 29 മുതല്‍ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.