തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന തോപ്പില്‍ ജോപ്പന്‍ ചിത്രം ഉടന്‍ മിനിസ്‌ക്രീനില്‍ എത്തുമെന്ന് വ്യാജപ്രചാരണം. ഫേസ്ബുക്ക്, വാട്‌സ്അപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത വ്യാജമാണെന്നും അത്തരത്തിലൊരു നീക്കത്തിന് ആലോചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ഇത് വിശദീകരിച്ചിട്ടുണ്ട് അവര്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനി സ്‌ക്രീനില്‍ എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഇന്ന് പുലര്‍ച്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. ചിത്രത്തിന്റെ വിജയത്തെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നില്‍. തോപ്പില്‍ ജോപ്പന്റെ ടിവി ടെലികാസ്റ്റിനെ പറ്റിയുള്ള ധാരണകള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇങ്ങനെയുള്ള കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഫേസ്ബുക്ക, വാട്ട്‌സപ്പ് തുടങ്ങിയ മാധ്യമത്തിലോടെ ഈ ന്യൂസ് പ്രചരിപ്പിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിരിക്കും.