kerala

റേഷന്‍ കടകള്‍ക്ക് മൂന്ന് ദിവസം ഓണം അവധി

By webdesk14

August 22, 2023

സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കി. ഭക്ഷ്യപൊതുവിതരണ കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.