ജമ്മു കശ്മീരിലെ രാജോറി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയേഗിച്ചാണ് പാക്ക് സൈന്യം ആക്രമണം നടത്തിയത്.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാം ആക്രമമാണിതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖക്കു സമീപത്തു നിന്നു നൂറോളമാളുകള്‍ നാട് വിട്ട് പോയതായി അറിയുന്നു.