ബാംഗളൂരു: ചാമ്പ്യന്‍സ്‌ട്രോഫിയില്‍ വിജയിച്ച പാക്കിസ്താന്റെ വിജയമാഘോഷിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ റിയാസ്, സുഹൈര്‍, അബ്ദുല്‍ സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

മത്സരത്തില്‍ പാക്കിസ്താന്‍ ജയിച്ചപ്പോള്‍ മൂന്നുപേരും പടക്കംപൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇത് ബി.ജെ.പിയുടെ പ്രാദേശികനേതാക്കളെ ചൊടിപ്പിച്ചു.തുടര്‍ന്നാണ് ചെങ്ങപ്പ എന്നയാള്‍ പോലീസിന് പരാതി നല്‍കുന്നത്. പരാതിയെ തുടര്‍ന്ന് മൂന്നുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തില്‍ മനപൂര്‍വ്വമായി മത വികാരങ്ങളെ വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റുചെയ്ത മൂന്നുപേരും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പെട്ടവരല്ല. ഇന്ത്യന്‍ മണ്ണില്‍ പാക് വിജയം ആഘോഷിക്കാന്‍ പാടില്ലെന്നതാണ് ബി.ജെ.പി നിലപാട്.