രണ്ടാം വരവിലെ ആദ്യചിത്രം പരാജയപ്പെട്ടതിന് വിശദീകരണവുമായി തെന്നിന്ത്യന്‍ താരം തൃഷ രംഗത്ത്. ഏറ്റവും പുതിയ റിലീസായ നായകി എന്ന ഹൊറര്‍ ചിത്രം പരാജയപ്പെടാന്‍ കാരണം തന്റെ മാനേജരാണെന്ന് തൃഷ ആരോപിച്ചു.

തൃഷയുടെ മാനേജറായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. കെട്ടുറപ്പില്ലാത്ത തിരക്കഥ ആയിട്ട്കൂടി മാനേജര്‍ നിര്‍ബന്ധിച്ചിട്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ നടി തയ്യാറായത്. എന്നാല്‍ തനിക്ക് ചതി പറ്റുകയായിരുന്നു. സിനിമ പകുതിയായപ്പോള്‍ തിരക്കഥാകൃത്ത് കഥ മാറ്റുകയായിരുന്നു. ആ അവസരത്തില്‍ ഒന്നും ചെയ്യാനായില്ലെന്നും മുന്‍മാനേജര്‍ ഗിരിദറിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും തൃഷ പറയുന്നു.

തൃഷ സിനിമയെ പ്രമോട്ട് ചെയ്യാത്തതാണ് സിനിമയുടെ പരാജയത്തിന് കാരണമെന്ന് പലരും വിമര്‍ശിച്ചിരുന്നു. അവര്‍ക്കുകൂടിയുള്ള മറുപടിയാണ് തൃഷയുടെ ഈ തുറന്നുപറച്ചില്‍.