Connect with us

News

ഡൊണാൾഡ് ട്രംപിന്റെ മുഖം കണ്ടു മടുത്തു; അമേരിക്ക വിട്ട് ന്യൂസിലാൻഡ് പൗരത്വം സ്വീകരിക്കാനൊരുങ്ങി ജെയിംസ് കാമറൂണ്‍

ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു.

Published

on

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനാല്‍ യുഎസ് ഉപേക്ഷിക്കാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍. ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു.

അമേരിക്കയില്‍ നിന്ന് സ്ഥിരമായി ന്യൂസിലന്‍ഡിലേക്ക് താമസം മാറാന്‍ പദ്ധതിയിടുന്നതായി കാമറൂണ്‍ പറഞ്ഞു. അമേരിക്കയില്‍ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജില്‍ ട്രംപിന്റെ ചിത്രം കാണാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ് കാസ്റ്റിലാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയത്.

‘മാന്യമായ എല്ലാ കാര്യത്തില്‍ നിന്നും ഒരു പിന്നോട്ട് പോക്ക് കാണാനുണ്ട്. ചരിത്രപരമായി അമേരിക്ക എന്തിന് വേണ്ടി നിലകൊണ്ടോ അതില്‍ നിന്നെല്ലാം പിന്നോട്ട് പോക്കാണ് കാണുന്നത്. ഇതൊരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയാക്കുകയാണെന്ന് ഞാന്‍ കരുതുന്നു. എല്ലാ ദിവസവും ഒന്നാം പേജില്‍ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം.

മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാന്‍ഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെങ്കിലുമെ ഇടൂ. പേപ്പറിന്റെ ഒന്നാം പേജില്‍ ഇനി ആ ആളുടെ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി. ഒരു കാര്‍ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി കാമറൂണ്‍ യുഎസില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ന്യൂസിലന്‍ഡിലാണ് ചെലവഴിച്ചത്. ഭാവി സിനിമകള്‍ ന്യൂസിലന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളായ ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങലുടെ സൃഷ്ടാവാണ് ജെയിംസ് കാമറൂണ്‍. അവതാര്‍ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രം ‘അവതാര്‍ ഫയര്‍ ആന്റ് ആഷ്’ ആണ് ജെയിംസ് കാമറൂണിന്റെ അടുത്തതായി വരാനുള്ള ചിത്രം.

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എന്നാല്‍, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. ഇതിനായി എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; ആരിഫ് മസൂദ് എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവിന്റെ വധഭീഷണി

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ഗാഡ്‌ഗെ.

‘ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്‍ ഇവിടെ തന്നെയുണ്ട്. അവര്‍ ഭോപ്പാലില്‍ പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ അരിഫ് മസൂദിനും അയാളുടെ അനുയായികള്‍ക്കും കനത്ത തിരിച്ചടി തന്നെ നല്‍കും ‘ -ഗാഡ്‌ഗെ പറഞ്ഞു.

ഇതിലെതിരെ ഗാഡ്‌ഗെക്കെതിരെ മസൂദിന്റെ അനുയായികള്‍ പരാതി നല്‍കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്‍ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന്‍ ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്‍ തനിക്കെതിരെ പരാതി നല്‍കിയതോടെ ഇത് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണെന്നും ഗാഡ്‌കെ പറഞ്ഞു.

Continue Reading

kerala

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനിയില്ല; ശാരദാ മുരളീധരന്‍

32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു

Published

on

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.

നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫണത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

Trending