തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ചു. ഇന്നലെ മാനേജ്‌മെന്റിന് രാജിക്കത്ത് കൈമാറി. ചാനലിലെ സൂപ്പര്‍ പ്രൈം ടൈമിന്റെ രണ്ട് അവതാരകരില്‍ ഒരാളാണ് ഹര്‍ഷന്‍. കൂടാതെ കൃഷിഭൂമി പരിപാടിയും അവതരിപ്പിക്കുന്നുണ്ട്. ചാനലിന്റെ തുടക്കം മുതല്‍ മാതൃഭൂമിയിലുണ്ട് ഹര്‍ഷന്‍.

മാനേജുമെന്റുമായുള്ള രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ ഏഷ്യാനെറ്റിലും കൈരളിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.