സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 21,880രൂപയിലെത്തി. ഒരു ഗ്രാമിന് 10രൂപയാണ് കുറഞ്ഞത്. 21,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഈമാസം തുടക്കത്തില്‍ 22,240രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. അതായിരുന്നു ഈ മാസത്തെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും കൂടിയ വില.

ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയാന്‍ കാരണം.