News
മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഏ.ടി.കെ മോഹന്‍ ബഗാന് ഇന്നവസരം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഏ.ടി.കെ മോഹന്‍ ബഗാന് ഇന്നവസരം.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഏ.ടി.കെ മോഹന്‍ ബഗാന് ഇന്നവസരം. സാള്‍ട്ട്ലെക്കില്‍ ഇന്നവര്‍ നേരിടുന്നത് ബെംഗളൂരു എഫ്.സിയെ. കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിന് മുന്നില്‍ തല കുനിച്ചതോടെ ബഗാന് മുന്നിലെത്താന്‍ വളരെയെളുപ്പമാണ്.
സുനില്‍ ഛേത്രിയുടെ സംഘത്തിനെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡാണ് ബഗാന്. ആ റെക്കോര്‍ഡ് നിലനിര്‍ത്തപ്പെട്ടാല്‍ സമ്മര്‍ദ്ദം ബ്ലാസ്റ്റേഴ്സിലേക്ക് വരും. അഞ്ച് മല്‍സരങ്ങള്‍ കൂടിയാണ് കൊല്‍ക്കത്താ സംഘത്തിന് സീസണില്‍ കളിക്കാനുള്ളത്. ഇതില്‍ കാര്യമായ തോല്‍വികള്‍ ഒഴിവാക്കിയാല്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാം. അവസാന ആറ് മല്‍സരങ്ങളില്‍ അവര്‍ രണ്ടില്‍ ജയിച്ചപ്പോള്‍ രണ്ടില്‍ സമനിലയും രണ്ടില്‍ തോല്‍വിയുമായിരുന്നു. ഒഡീഷ എഫ്.സിക്കെതിരായ അവസാന മല്‍സരത്തില്‍ രണ്ട് ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ന് മൈതാനത്ത് പ്രകടമായാല്‍ ബെംഗളൂരു വിയര്‍ക്കും. ഡിമിത്രി പെത്രദോസാണ് ഒഡീഷക്കെതിരായ മല്‍സരത്തിലെ രണ്ട് ഗോളുകളും സ്ക്കോര്‍ ചെയ്തത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം ഏഴ് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച താരത്തെയായിരിക്കും ബെംഗളൂരു പ്രതിരോധം പേടിക്കുന്നത്.
ബഗാന് സംഘത്തിലെ മലയാളി മധ്യനിരക്കാരന് ആഷിഖ് കുരുണിയന് ഇന്ന് കളിക്കില്ല. ഒഡീഷക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് അദ്ദേഹം പുറത്തായിരുന്നു. ലിസ്റ്റണ്‍ കോളോസോ, മന്‍വീര്‍ സിംഗ് എന്നിവരായിരിക്കും ബഗാന് മുന്‍നിരയില്‍. ബെംഗളുരു സംഘം അവസാന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. 21 കാരനായ ശിവ നാരായണനാണ് ടീമിന്റെ വലിയ പ്രതീക്ഷ.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ നിന്നും വിവരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള തളാപ്പ് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പിടിയിലായത്. ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടുവെന്നായിരുന്നു പ്രദേശവാസികള്‍ പറയുന്നത്.
ജയിലിന് നാല് കിലോമീറ്റര്‍ അകലെ നിന്നാണ് പിടികൂടിയത്. ആളുകളെ കണ്ടപ്പോള്‍ മതില് ചാടി ഓടിയെന്നും പറയുന്നു.
ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്തുടര്ന്നിരുന്നു.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.
News
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ദോഹയില്‍ നടന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രാഈലി-യുഎസ് ചര്‍ച്ചകള്‍ തീരുമാനിച്ചു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു: ‘ഹമാസിന്റെ ഏറ്റവും പുതിയ പ്രതികരണത്തിന് ശേഷം ഞങ്ങളുടെ ടീമിനെ ദോഹയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’
അതേസമയം എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതെന്ന് ഇസ്രാഈല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചര്‍ച്ചകളില്‍ ഒരു തകര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഇസ്രാഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്തിനാണ് ദോഹ വിട്ടത് എന്നതിനെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഖത്തറി, ഈജിപ്ഷ്യന്‍ മധ്യസ്ഥരുമായി ദോഹയില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകള്‍ രണ്ടാഴ്ചയിലധികമായി തുടരുകയാണ്.
ഗസ സിറ്റിയിലെ അഞ്ചിലൊന്ന് കുട്ടികളും ഇപ്പോള്‍ പോഷകാഹാരക്കുറവുള്ളവരാണെന്നും ഓരോ ദിവസവും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎന്നിന്റെ പലസ്തീന് അഭയാര്‍ത്ഥി ഏജന്‍സി (അന്‍ര്‍വ) വ്യാഴാഴ്ച നേരത്തെ പറഞ്ഞിരുന്നു.
100-ലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും കൂട്ട പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം മാര്‍ച്ച് ആദ്യം ഇസ്രാഈല്‍ ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം നിര്‍ത്തി. ഏകദേശം രണ്ട് മാസത്തിന് ശേഷം ഉപരോധം ഭാഗികമായി ലഘൂകരിച്ചെങ്കിലും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമം രൂക്ഷമായി.
യുഎന്‍ മനുഷ്യാവകാശ ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,000-ലധികം ഫലസ്തീനികള്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
അവരില്‍ 766 പേരെങ്കിലും കൊല്ലപ്പെട്ടത് GHF-ന്റെ നാല് വിതരണ കേന്ദ്രങ്ങളില്‍ ഒന്നിന് സമീപമാണ്, അവ യുഎസ് സ്വകാര്യ സുരക്ഷാ കരാറുകാര്‍ നടത്തുന്നതും ഇസ്രാഈലി സൈനിക മേഖലകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതുമാണ്.
യുഎന്നിനും മറ്റ് സഹായ സംഘങ്ങള്‍ക്കും സമീപം 288 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയില്‍ ഇതുവരെ 59,106 പേര് കൊല്ലപ്പെട്ടു.
kerala
കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും
നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

കോഴിക്കോട്: കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.
ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില്‍ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ കാട്ടാനയുണ്ടായിട്ടും പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്കി.
വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
india3 days ago
പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍