ടോക്യോ: കോവിഡ്കാരണം നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ തീരുമാനം നീളുന്നു. ഈവര്‍ഷം ജൂ ലൈ 23ന് നടക്കേണ്ട ഗെയിംസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനാകുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗങ്ങളും തയാറാകുന്നില്ല.

എന്നാല്‍ രാജ്യാന്തര മത്സരങ്ങളെല്ലാം ആരംഭിച്ചതും കോവിഡ് ഇളവുനല്‍കിയതും ഒരുവിഭാഗം സംഘാടകര്‍ നടത്തിപ്പിന് അനുകൂലമായി കാണുന്നു.

കോവിഡ് വ്യാപനമുണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി ജപ്പാനിലെ ജനങ്ങളും നിലവില്‍ ഗെയിംസ് നടത്തുന്നതിനോട് യോജിക്കുന്നില്ല.