ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തോല്‍പിച്ചു. ദില്‍പ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഹര്‍ദിക് സിങ്ങും ഇന്ത്യക്കാര്‍ സ്‌കോര്‍ ചെയ്തു. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയിലെത്തുന്നത്. 1980 മോസ്‌കോ ഒളിംപിക്‌സിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.