ടോക്യോ: ഒളിംപിക്‌സ് പുരുഷവിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് ജേതാവ്. 9.80 സെക്കന്‍ഡിലാണ് ഇറ്റാലിയന്‍ താരം ഫിനിഷ് ചെയ്തത്. 2008ന് ശേഷം 100 മീറ്ററിലെ പുതിയ ജേതാവ് കൂടിയാണ് മാര്‍സല്‍ ജേക്കബ്‌സ്. താരത്തിന്റെ കരിയറിലെ മികച്ച സമയം കൂടിയാണിത്.

അമേരിക്കയുടെ ഫ്രെഡ് കേര്‍ലിവെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് വെങ്കലവും സ്വന്തമാക്കി. പുരുഷവിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരങ്ങള്‍ ഇല്ലാതെയാണ് ഫൈനല്‍ നടന്നത്. യൊഹാന്‍ ബ്ലേക്കിനും ഒബ്ലിക് സെവില്ലയ്ക്കും ഫൈലിന് യോഗ്യത നേടാനായില്ല. ഇന്നലെ നടന്ന വനിതാവിഭാഗം നൂറുമീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനവും ജമൈക്കന്‍ താരങ്ങള്‍ക്കായിരുന്നു.