Connect with us

india

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് കര്‍ഷകര്‍ക്ക് അനുമതി

ഏതായാലും തിരക്കേറിയ ഡല്‍ഹി ഔട്ടര്‍ റിങ് റോഡ് കടന്നു റാലി നഗരത്തില്‍ പ്രവേശിക്കുമെന്നു നേതാക്കള്‍ പറയുന്നു

Published

on

ഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ കര്‍ഷകര്‍ക്ക് ഒടുവില്‍ പൊലീസിന്റെ അനുമതി. ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ അണിനിരത്തുമെന്നാണു കര്‍ഷക പ്രഖ്യാപനം.
രാവിലെ റിപ്പബ്ലിക് ദിന പരേഡ് ഉള്ളതിനാല്‍, ഉച്ചയ്ക്കു രണ്ടിനു പരേഡ് തുടങ്ങാനാണ് അനുമതി. ഗാസിപ്പുര്‍, സിംഘു, തിക്രി, പല്‍വല്‍, ഷാജഹാന്‍പുര്‍ അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ നീക്കും. എവിടെ വരെ ട്രാക്ടറുകള്‍ അനുവദിക്കാമെന്ന കാര്യത്തില്‍ നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. പരേഡിന്റെ പാത മാറ്റണമെന്ന് ആവശ്യപ്പെട്ട പൊലീസ് മൂന്ന് സമാന്തര പാതകള്‍ നിര്‍ദേശിച്ചു.

ഏതായാലും തിരക്കേറിയ ഡല്‍ഹി ഔട്ടര്‍ റിങ് റോഡ് കടന്നു റാലി നഗരത്തില്‍ പ്രവേശിക്കുമെന്നു നേതാക്കള്‍ പറയുന്നു. റിപ്പബ്ലിക് ദിന പരേഡിനെയോ അതിന്റെ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ലെന്നും അറിയിച്ചു.

ഒരു ലക്ഷം ട്രാക്ടറുകളുടെ പകുതിയെത്തിയാല്‍ പോലും ഡല്‍ഹി സ്തംഭിക്കും. ഇത് എത്ര നേരം നീണ്ടുനില്‍ക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നുമായി ഇന്നലെ 30,000 ട്രാക്ടറുകള്‍ പുറപ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘പിടി ഉഷ വന്നത് ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം.

Published

on

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് ഭാരപരിശോധനയെ തുടര്‍ന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ലെന്നും, ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും, എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാ?ല ശാരീരികസ്വസ്ഥതകളെ തുടര്‍ന്ന് വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ വിനേഷ് ഫോഗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.

‘എനിക്ക് അവിടെ എന്ത് പിന്തുണയാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം സംഭവിച്ചു. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത്. ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും പറയുന്നുണ്ട്, പക്ഷെ ഞാന്‍ എന്തിന് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്’ വിനേഷ് പറഞ്ഞു.

തനിക്ക് പിന്തുണ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രീതിയില്‍ പി.ടി ഉഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ വിനീഷ് പ്രതിഷേധിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാര്‍ഗമല്ലത്. പി.ടി ഉഷയുടെ വെറും ഷോ മാത്രമാണതെന്നും വിനേഷ് ആരോപിച്ചു.

‘നിങ്ങള്‍ ഒരു ആശുപത്രി കിടക്കയിലാണ്, പുറത്ത് എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. എനിക്ക് പിന്തുണയുമായി നില്‍ക്കുന്ന എല്ലാവരേയും കാണിക്കാന്‍ വേണ്ടി, ഒരു ഫോട്ടോ ക്ലിക്കുചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ എന്നോടൊപ്പമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്നത് ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയല്ല. എന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നിങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.

അതാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ് പറഞ്ഞു. ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യത പ്രഖ്യാപിച്ചതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഹരജി കായിക തര്‍ക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമാണ് വിനേഷ് ഫോഗട്ട്.

Continue Reading

india

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് വാസ്‌ഗോ ഡ ഗാമയല്ല; ഗുജറാത്ത് വ്യാപാരിയെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി

ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.

Published

on

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയല്ലെന്നും ഇന്ത്യക്കാരനായ വ്യാപാരിയായ ചന്ദന്‍ ആണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഇന്ദര്‍ സിങ് പാമര്‍. ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.

ഇന്ത്യക്കാരനായ ചന്ദന്‍ എന്ന വ്യാപാരിയാണ് ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് എന്ന് പറഞ്ഞ മന്ത്രി അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് അല്ലെന്നും വസുലന്‍ എന്ന ഇന്ത്യന്‍ നാവികനാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഏറേക്കാലം കൊളോണിയല്‍ ഭരണത്തിന് കീഴിലാക്കിയ ബ്രിട്ടീഷുകാര്‍ രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്ന് പറഞ്ഞ മന്ത്രി അവര്‍ ചരിത്രം വളച്ചൊടിച്ചെന്നും തന്റെ പ്രസംഗത്തിലൂടെ ആരോപിച്ചു.

‘പൂര്‍വ്വകാല ചരിത്രകാരന്മാര്‍ ചരിത്രം വളച്ചൊടിച്ചതിന്റെ രണ്ട് മിത്തുകളുടെ ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്ക് വെക്കാം. അവര്‍ എഴുതിവെച്ച ചരിത്രത്തില്‍ വാസ്‌കോഡ ഗാമയാണ് ഇന്ത്യയിലേക്കുള്ള കടല്‍ മാര്‍ഗമുള്ള വഴി കണ്ടുപിടിച്ചതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ചരിത്രകാരന്മാര്‍ ഇതൊക്കെ എഴുതുന്നതിന് മുമ്പ് വാസ്‌കോഡ ഗാമയുടെ ആത്മകഥ വായിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം അവരുടെ ശ്രദ്ധ പതിയുമായിരുന്നു.

വാസ്‌കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ കപ്പലിനേക്കാള്‍ മൂന്നോ നാലോ മടങ്ങ് വലുപ്പമുള്ള കപ്പലുണ്ടായിരുന്ന ഗുജറാത്തിലെ ചന്ദന്‍ എന്ന ഇന്ത്യന്‍ കടല്‍ വ്യാപാരിയെ പിന്തുടരുക മാത്രമാണ് ഗാമ ചെയ്തത്. അമേരിക്ക ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കണ്ടുപിടിച്ചതെന്ന കാര്യം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടേ യാതൊരു ആവശ്യവുമില്ലായിരുന്നു.

അതിന് പകരം കൊളംബസ് എങ്ങനെയാണ് അവിടുത്ത പ്രാദേശിക ജനങ്ങളെ ചൂഷണം ചെയ്തതെന്നായിരുന്നു നമ്മളെ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇന്ത്യന്‍ നാവികനായ വസുലന്‍ എട്ടാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ എത്തുകയും സാന്‍ ഡീഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തിരുന്നു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂര്‍വ്വികര്‍ ആണെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം,’ പാമര്‍ പറഞ്ഞു.

അമേരിക്കന്‍ ചരിത്രത്തിലും ഇന്ത്യന്‍ ചരിത്രത്തിലും തെറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഒളിമ്പിക്സ് ചരിത്രത്തിലും തിരുത്തലുകള്‍ ഉണ്ടെന്ന് പര്‍മര്‍ ആരോപിച്ചു. ‘2800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒളിമ്പിക്സില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് സ്പിരിറ്റും ആരംഭിച്ചതെന്നാണ് ചരിത്രത്തില്‍ പറയുന്നു.
എന്നാല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നടന്ന ഗവേഷണത്തില്‍ 5500 വര്‍ഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആധുനിക ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ നമ്മുടെ പൂര്‍വ്വികര്‍ക്ക് സ്‌പോര്‍ട്‌സിനെക്കുറിച്ചും സ്റ്റേഡിയങ്ങളെക്കുറിച്ചും ധാരണയുണ്ടായിരുന്നു എന്ന് തന്നെയാണ്, പാര്‍മര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നമ്മുടെ പാഠപുസ്തകങ്ങളിലും മറ്റ് പാഠ്യപദ്ധതികളിലും രേഖപ്പെടുത്തിയ തെറ്റിദ്ധാരണാജനകമായ വസ്തുതകളില്‍ വീണ്ടും പഠനം നടത്തി ആ തെറ്റുകള്‍ തിരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമെന്നും പാമര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മോഹന്‍ യാദവിനെയും ഗവര്‍ണര്‍ മംഗുഭായ് സി പട്ടേലിന്റെയും സാന്നിധ്യത്തിലായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന.

Continue Reading

india

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ് പാര്‍ട്ടിവിട്ടു

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്‍റെയും രാജി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശിവ് കുമാർ മെഹ്തയും പാർട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല.

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്‍റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് അംഗവും നടന്‍ രാജ് കുമാറിന്‍റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും പ്രദേശത്തിൻ്റെ പ്രശ്നങ്ങൾ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണമെന്നും ഹിസാറിലെ ജനങ്ങൾ തന്നെ ആഗ്രഹിക്കുന്നുവെന്നും എന്നാൽ പാർട്ടി തനിക്ക് ലോക്‌സഭയിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ടിക്കറ്റ് നൽകിയില്ലെന്നും ഛത്തര്‍പാല്‍ രാജിക്കത്തില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പഴയ പെൻഷൻ പദ്ധതിയെ താൻ എതിർക്കുകയും കർഷകരുടെയും ഗുസ്തിക്കാരുടെയും പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നതായും സിങ് കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ ഉന്നയിച്ചപ്പോഴും എന്നെ മാറ്റിനിർത്തുകയായിരുന്നുവെന്നും സിങ് ആരോപിക്കുന്നു.

സുനില്‍ റാവു രേവാരി ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും ദേശീയ എക്‌സിക്യൂട്ടീവിൽ കിസാൻ മോർച്ചയുടെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന കൺവീനറുമായിരുന്നു. മറ്റൊരു ബിജെപി നേതാവും മുൻ റെവാരി സില പരിഷത്ത് ചെയർമാനുമായ സതീഷ് യാദവും കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ബിജെപി വിട്ട നേതാക്കളെ എഎപിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിംഗ്, സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത എന്നിവര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മി പാർട്ടി തുടർച്ചയായി വളരുകയാണെന്നും ഏകാധിപത്യ ബിജെപി സർക്കാരിനെ പിഴുതെറിയാൻ ഹരിയാനയിലെ ജനങ്ങൾ തയ്യാറാകേണ്ട സമയമാണിതെന്നും സുശീൽ ഗുപ്ത പറഞ്ഞു.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഭൂപിന്ദര്‍ സിങ് ഹൂഡക്കെതിരെ പ്രവീണ്‍ ഗുസ്ഖാനിയെയാണ് ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിൽ എഎപി രംഗത്തിറക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 5നാണ് തെരഞ്ഞെടുപ്പ്.

Continue Reading

Trending