കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍.കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ഇന്ന് രാവിലെയോടെയാണ് കൊല്ലം സ്വദേശിയായ ശ്രദ്ധ (21) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാര്‍ത്ഥിയാണ്. രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് പ്രഥാമിക നിഗമനം എന്ന് പോലീസ് പറയുന്നു.

രണ്ട് മാസം മുമ്പാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തിരുന്നത്.