Sports

മൂന്നാംദിന ടിക്കറ്റ് എടുത്ത ആരാധകരോട് ട്രാവിസ് ഹെഡിന്റെ ക്ഷമാപണം

By webdesk18

November 22, 2025

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ ഭേദപ്പെട്ട വിജയം കരസ്ഥമാക്കി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.

ഓസീസിന്റെ വേഗ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. 83 പന്തില്‍ 123 റണ്‍സ് നേടി ഹെഡ് ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തു; 16 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടെ.

മത്സരശേഷം ഹെഡ് രസകരമായ ശൈലിയില്‍ മൂന്നാം ദിനത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത 60,000 ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ചു.

‘ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു; ഞങ്ങളെ ഒന്ന് പ്രതിരോധത്തിലാക്കി. പക്ഷേ മത്സരം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എല്ലാം വളരെ വേഗത്തില്‍ നടന്നു. ഇങ്ങനെ രണ്ട് ദിവസത്തിനുള്ളില്‍ ജയിക്കാനായത് വലിയ കാര്യം തന്നെയാണ്. നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു,” ട്രാവിസ് ഹെഡ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിങും ബൗളിങും രണ്ടുദിവസത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞതോടെ ഓസ്‌ട്രേലിയ പരമ്പരയില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ മുന്നേറ്റം നേടി.