Connect with us

india

ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; ബിപ്ലവ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംഎല്‍എമാര്‍

ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം

Published

on

ഡല്‍ഹി: ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി. ബിപ്ലവ് കുമാര്‍ ദേബിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗം വിമത എംഎല്‍എമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഏഴ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി.

ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം. മുഖ്യമന്ത്രി എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും രണ്ടിലേറെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും എംഎല്‍എമാര്‍ പറയുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരാണ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

സുദീപ് റോയ്ക്ക് പുറമേ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയില്‍ തങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ 36 നിയമസഭാംഗങ്ങളില്‍ ബീരേന്ദ്ര കിഷോര്‍ ദേബ്, ബിപ്ലവ് ഘോഷ് എന്നീ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ടെന്നും വിമത എംഎല്‍എമാര്‍ അവകാശപ്പെട്ടു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending