തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് പരാതി. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു. ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം മാറ്റി.