ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ മകളായ സാറയായാണ്, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ ബേബി അനിഖ അഭിനയിക്കുന്നത്.

ഗ്രേറ്റ് ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങിയത് ഇന്നലെയാണ്. അനിഖയുടെ പ്രകടനത്താല്‍ തന്നെ ടീസറില്‍ യൂട്യൂബില്‍ ഹിറ്റാണ്. അധോലോക രാജാവായ തന്റെ പിതാവിനെക്കുറിച്ച് അനിഖയുടെ കഥാപാത്രം വിവരിക്കുന്നതാണ് ടീസറിലെ വിഷയം. ടീസര്‍ കാഴ്ചക്കാരില്‍ നിന്ന് കാഴ്ചക്കാരിലേക്ക് കാട്ടുതീ പോലെ പടരുകയാണ്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നതും. അതേസമയം ടീസര്‍ ഒരേസമയം സോഷ്യമീഡിയയില്‍ ട്രോളിനും കാരണായി.

ടീസറില്‍ ഡാഡിയെ കുറിച്ചുള്ള മകളുടെ തള്ള് കുറച്ച് കൂടിപ്പോയെന്നാണ് വിമര്‍ശനം. പുലിമുരുകനിലെ മൂപ്പനെയും പിന്തള്ളിയാണ് തള്ളലില്‍ അനീഖ താരമായിരിക്കുന്നതെന്നും ട്രോളുകള്‍ പറയുന്നത്. ഡേവിഡ് നൈനാന്‍ ബോംബെ അധോലോകബന്ധത്തെ കുറിച്ചാണ് മകള്‍ വാചാലയാവുന്നത്. എന്നാല്‍ തള്ളലില്‍ കടന്നുകൂടിയ ഒരു കടുത്ത പിഴവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

15-1489569014-tgf21gun

walther_ppq_m2_feature-graphic_oct15

ചിത്രത്തില്‍ വാല്‍തര്‍ പിപിക്യു എന്നുപറഞ്ഞ് കുട്ടി ചൂണ്ടിപ്പിടിക്കുന്ന റിവോള്‍വര്‍ വാല്‍തര്‍ കമ്പനിയുടേതല്ല എന്നാണ് പ്രധാന ആരോപണം. മാത്രമല്ല, വാല്‍തര്‍ പിപിക്യു റിവോള്‍വറല്ല മറിച്ചതൊരു പിസ്റ്റലാണെന്നും വിമര്‍ശകര്‍ സമര്‍ത്ഥിക്കുന്നു. ടീസറില്‍ സ്വിസ് മെയ്ഡ് എന്നാണ് റിവോള്‍വറിനേപ്പറ്റി പറയുന്നതെങ്കില്‍, അതൊരു ജര്‍മ്മന്‍ കമ്പനിയാണെന്നും സോഷ്യല്‍ മീഡിയ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്.