Connect with us

News

ഫലം അട്ടിമറിക്കാൻ ട്രംപ് സൈന്യത്തെ ഉപയോഗിച്ചേക്കാം; മുന്നറിയിപ്പുമായി 10 മുൻ പ്രതിരോധ സെക്രട്ടറിമാർ

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി അംഗീരിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ പെന്റഗണിൽ സമ്മർദ്ദം ചെല്ലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് നേതാക്കളായ മുൻ പ്രതിരോധ സെക്രട്ടറിമാർ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Published

on

അമേരിക്കയിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളിൽ യു.എസ് സേനയെ ഇടപെടുത്താനുള്ള ഏത് നീക്കവും അപകടകരമാണെന്ന് 10 മുൻ പ്രതിരോധ സെക്രട്ടറിമാർ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി അംഗീരിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ പെന്റഗണിൽ സമ്മർദ്ദം ചെല്ലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് നേതാക്കളായ മുൻ പ്രതിരോധ സെക്രട്ടറിമാർ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. ജനുവരി 20ന് സമാധാനപരമായി അധികാര കൈമാറ്റം നടത്താൻ ട്രംപ് ഭരണഘടനാപരമായി നീങ്ങണമെന്ന് വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ അവർ ആവശ്യപ്പെട്ടു. ട്രംപ് തോൽവി അംഗീകരിക്കാനും ജോ ബൈഡനെ പിൻഗാമിയായി പ്രഖ്യാപിക്കാനും സമയമായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നതിന് യു.എസ് സായുധ സേനയെ ഇടപെടുത്തുന്നത് അപകടകരവും ഭരണഘടനാ വിരുദ്ധവുമായ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് ലേഖനത്തിൽ പറയുന്നു. യു.എസ് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിൽ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി ഉൾപ്പെടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയോടല്ലാതെ ഏതെങ്കിലും വ്യക്തിയോടും രാഷ്ട്രീയ പാർട്ടിയോടും സൈന്യത്തിന് വിധേയത്വമില്ലെന്ന് അവർ വ്യക്തമാക്കി. ട്രംപിന് കീഴിൽ പ്രതിരോധ മേധാവിമാരായി പ്രവർത്തിച്ചിരുന്ന മാർക് എസ്പറിനും ജെയിംസ് മാറ്റിസിനും പുറമെ, ഡിക് ചെനി, വില്യം പെറി, ഡൊണാൾഡ് റംസ്ഫെൽഡ്, വില്യം കോഹെൻ, റോബർട് ഗേറ്റ്സ്, ലിയോൺ പെനറ്റ, ചക് ഹെഗൽ, ആഷ് കാർടർ തുടങ്ങിയവരും ലേഖനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

gulf

കോഴിക്കോട്കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

ദമ്മാം: സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്‌ക്‌ സ്‌റ്റേഡിയത്തിലാണ് ടൂർണമെന്റ് നട ക്കുക. സഊദി,ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്‌താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്.വിജയികൾക്ക് സി.എച്ച് വിന്നേഴ്‌സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും.

സെപ്റ്റംബർ 13ന് ടുർണ മെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്‌സി ലോഞ്ചിങ് നടക്കും. ടൂർണമെൻ്റ് സ്വാഗത കമ്മിറ്റി ഭാരവാഹിക ളായ ഫൈസൽ കൊടുമ (ചെയർമാൻ), നാസർ ചാലിയം (കൺവീനർ), ആബിദ് പാറക്കൽ (ജോയന്റ് കൺ വീനർ), റിയാസ് പെരുമണ്ണ (ഫിനാൻസ് കൺട്രോളർ), ബഷീർ സബാൻ (ടൂർണമെൻ്റ് കോഓഡിനേറ്റർ), സി.കെ. ഷഫീർ (മീഡിയ ലീഡർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

GULF

നബിദിനം: ഒമാനിൽ 15ന് പൊതുഅവധി

വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

Published

on

നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും. ഒമാനിൽ റബീഉൽ അവ്വൽ 12 വരുന്നത് സെപ്റ്റംബർ 16നാണ്.

Continue Reading

india

ബി.ജെ.പി ഹിന്ദുവോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു: ഫാറൂഖ് അബ്ദുള്ള

 രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഹിന്ദു വോട്ടര്‍മാരില്‍ വ്യാജഭീതി സൃഷ്ടിച്ച് ഭയപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് ഉന്നതരായ ബി.ജെ.പി നേതാക്കള്‍ ജമ്മുവില്‍ തന്നെ പ്രചരണം നടത്തുന്നതെന്നും ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം വിജയിച്ചാല്‍ വീണ്ടും ഭീകരവാദമുയരുമെന്ന ബി.ജെ.പിയുടെ ആരോപണം ജനങ്ങളെ തെറ്റിധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തീവ്രവാദത്തിനെ കുറിച്ച് വാദിക്കുന്ന ബി.ജെ.പി, ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി. എന്നിട്ടും തീവ്രവാദം വീണ്ടും ഉയരുകയാണെന്നും അതിന് ഉത്തരവാദികള്‍ ബി.ജെ.പി ആണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീരിനെ അവഗണിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് ജമ്മുവില്‍ പ്രചരണം നടത്തുന്നതെന്ന ചോദ്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ അമിത് ഷാ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചിരുന്നു. സഖ്യത്തെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു അമിത് ഷായുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരോ മംഗള്‍സൂത്രം തട്ടിയെടുക്കുന്നവരോ അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഞങ്ങളുടെയും തുല്യമായ സംഭാവനയുണ്ട്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന് ഞങ്ങള്‍ എതിരാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാരതം എല്ലാവരുടേതുമാണ്,’ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Continue Reading

Trending