വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 25ാമത് ഭേദഗതി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചു. പ്രമേയം പാസായതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി 25ാം ഭേദഗതിയുടെ നാലാം അനുച്ഛേദം ഉപയോഗിച്ച് പുറത്താക്കപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറും.

നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകുന്നത്.

പ്രസിഡന്റിനെ ഉടന്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍ ഇപ്പോള്‍. ഇന്നോ നാളെയോ ട്രംപിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് സൂചന.