News

ഗ്രീന്‍ലാന്‍ഡിലേക്ക് വലവീശി ട്രംപ്; കൂറുമാറാന്‍ തയാറുള്ളവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാന്‍ നീക്കം

By webdesk17

January 09, 2026

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള സ്വയംഭരണ വിദേശ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെയും കൈക്കുള്ളിലേക്ക് ഒതുക്കാന്‍ ട്രംപ്. ഡെന്‍മാര്‍ക്കില്‍നിന്ന് വേര്‍പിരിഞ്ഞ് അമേരിക്കയില്‍ ചേരാന്‍ താല്‍പര്യമുള്ള ഗ്രീന്‍ലാന്‍ഡുകാരെ ലക്ഷങ്ങള്‍ നല്‍കി വശത്താക്കാന്‍ ട്രംപിന്റെ നീക്കം. ഒറ്റഘടുവായി പണം നല്‍കുന്നതിനെ കുറിച്ച് യു.എസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി ഈ വിഷയവുമായി ബന്ധമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരാള്‍ക്ക് 10,000 മുതല്‍ 100,000 വരെ ഡോളറുകള്‍ കൊടുക്കുന്നത് ചര്‍ച്ച ചെയ്തതായാണ് നിഗമനം. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിനായി വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ഈ തന്ത്രം.

വെനസ്വേലന്‍ നടപടിക്കു പിന്നാലെ ഗ്രീന്‍ലാന്‍ഡും പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ യൂറോപ്പിലുടനീളമുള്ള നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ തന്ത്രം മാറ്റുകയായിരുന്നുവെന്ന് നിരീക്ഷകള്‍ അഭിപ്രായപ്പെടുന്നു.

പിടിച്ചെടുക്കല്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് എന്നിവ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.