Connect with us

Article

വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ മനശാസ്ത്രം

പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ അവയില്‍ ചിലത് മാത്രമാണ്.

Published

on

മുഹമ്മദ് അജീര്‍

വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ രാജ്യത്തുടനീളം ഉത്കണ്ഠാകുലമായ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ പ്രകാരം ഓരോ ദിനവും രാജ്യത്ത് 28 ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യുന്നുണ്ട്. 15 മുതല്‍ 25 വയസ്‌വരെ പ്രായമുള്ളവരില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള രാജ്യമാണ് ഇന്ത്യ. 2020 വര്‍ഷത്തിലെ മാത്രം കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ 14000 വിദ്യാര്‍ത്ഥികളാണ് പല കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിച്ചത്. ഇതില്‍ 11000 വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. 2019 നെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവ് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തവരുടെ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി കണക്കുകള്‍ തിരിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ 8.2 ശതമാനം പങ്കും വിദ്യാര്‍ത്ഥികളുടേതാണ്. രാജ്യത്തിലെ വിദ്യാര്‍ത്ഥികളുടെ ജീവിതം എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന്‌പോകുന്നതെന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ മാത്രം മതി.

പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ അവയില്‍ ചിലത് മാത്രമാണ്. 2020 ല്‍ 4000 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് പരീക്ഷകളില്‍ പരാജയപ്പെട്ട കാരണം കൊണ്ടായിരുന്നു. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ശാലിനി ഭരത്തിന്റെ അഭിപ്രായപ്രകാരം വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പ്രാഥമിക കാരണം മറ്റുള്ളവരെ മറികടന്ന് മുന്നേറാനുള്ള സമ്മര്‍ദ്ദമാണെന്നതാണ്. എന്നാല്‍, ഇതിനെല്ലാം അപ്പുറം വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്ക് പിന്നില്‍ വലിയൊരു കാരണമുണ്ട്. അത് കൃത്യമായ മാനസികാരോഗ്യ പരിചരണത്തിന്റെ അഭാവമാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് കേട്ടാല്‍ ഭ്രാന്താണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന വലിയൊരു വിഭാഗം ഇന്നും സമൂഹത്തിലുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സ്വഭാവവും കാരണങ്ങളും അതിനുള്ള പ്രതിവിധികളെയും കുറിച്ച് യാതൊരു വിവരവുമില്ലാത്ത അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചെറുതല്ല. വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പല കാരണങ്ങളാലും ഒരു കാരണവും ഇല്ലാതെയും മാനസികമായ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കും.

മെന്റല്‍ ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്പ്രകാരം ഏകദേശം 56 മില്യണോളം ഇന്ത്യയിലെ ജനങ്ങള്‍ മാനസികമായ പ്രശനങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. അതായത്, ഏഴില്‍ ഒരാള്‍ക്ക് വിഷാദമോ അല്ലെങ്കില്‍ മാനസികമായ ഏതെങ്കിലും തരത്തിലുള്ള പ്രശനങ്ങളോ ഉണ്ടെന്നാണ് കണക്കുകള്‍ സമര്‍ത്ഥിക്കുന്നത്. ദി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലൊപ്പിങ് സൊസൈറ്റി നടത്തിയ പഠന പ്രകാരം ഇന്ത്യയിലെ പത്തില്‍ നാല് വിദ്യാര്‍ത്ഥികളും പല വിധത്തിലുള്ള മാനസികാരോഗ്യ പ്രശനങ്ങള്‍ നേരിടുന്നവരാണ്. കാരണം, 13 വയസ് മുതല്‍ 20 വയസ് വരെയുള്ള പ്രായം കുട്ടികളുടെ ഹോര്‍മോണല്‍ മാറ്റങ്ങളുടെ സമയമാണ്. ആ സമയത്ത് ഉണ്ടാകുന്ന ഏത് പിരിമുറുക്കങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. കുട്ടികളുടെ പ്രതികരണങ്ങള്‍ അത്തരം സമയങ്ങളില്‍ ഏത് നിലയിലാണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല. ആത്മഹത്യാശ്രമം കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതും ഇക്കാരണം കൊണ്ടാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം കോളജ് വിദ്യാര്‍ത്ഥികളും 8 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആത്മഹത്യാശ്രമം നടത്തിയവരാണെന്ന്കൂടി വ്യക്തമാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് നല്‍കേണ്ട ശ്രദ്ധ എത്രമാത്രം അത്യാവശ്യമാണെന്ന് മനസ്സിലാക്കാം.

ഇത്ര ഗുരുതരമായ കണക്കുകള്‍ കണ്‍ മുന്നിലുണ്ടാകുമ്പോഴും നിരുത്തരവാദിത്തപരവും വിഷയത്തില്‍നിന്നും ഒളിച്ചോടുന്നതുമായ അധികൃതരുടെ സമീപനമാണ് പ്രശ്‌നത്തെ അത്യന്തം വഷളാക്കുന്നത്. ഹെല്‍ത്ത് കെയര്‍ ബജറ്റിന്റെ ഒരു ശതമാനം പോലും മാനസികാരോഗ്യ സംരക്ഷണത്തിനായി മാറ്റിവെക്കാന്‍ സന്നദ്ധത കാണിക്കാത്ത ഗവണ്‍മെന്റും, വിദ്യാര്‍ത്ഥി ആത്മഹത്യകളെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ നിന്നും സീലിംഗ് ഫാനുകള്‍ മുഴുവന്‍ എടുത്തൊഴിവാക്കി പരിഹാരമായെന്ന് വിശ്വസിച്ച കോളജ് മാനേജ്‌മെന്റും ചില ഉദാഹരണങ്ങളാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എന്‍.സി.ഇ.ആര്‍.ടി എല്ലാ വിദ്യാലയങ്ങളോടും ഒരു മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ 2022 സെപ്റ്റംബറില്‍ ഔദ്യോഗിക നിര്‍ദേശം ഇറക്കിയെങ്കിലും ഇന്നും ബഹുഭൂരിപക്ഷം സ്‌കൂളുകളും പ്രസ്തുത രൂപീകരണത്തിന് തയ്യാറായിട്ടില്ല. ഈയൊരവസരത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസശൈലിയുടെ മാനസികാരോഗ്യ പരിചരണ സമീപനം ഏറെ ശ്രദ്ധ ക്ഷണിക്കുന്നു.

എഡ്യൂക്കേഷണല്‍ കൗണ്‍സിലറുടെ സേവനം, മാനസികാരോഗ്യ ശുശ്രൂഷാസംവിധാനങ്ങള്‍, മാനസികാരോഗ്യ സംരക്ഷണ ക്ലാസുകള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായ നിരവധി സൗകര്യങ്ങള്‍ അവിടങ്ങളില്‍ ലഭ്യമാണ്. ഒരു രാജ്യത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പരിഗണനയെയും പ്രാധാന്യത്തെയും കൂടിയാണ് അവ ബോധ്യപ്പെടുത്തുന്നത്. ഇത്തരമൊരു സംവിധാനവും നമുക്ക് ലഭ്യമല്ല എന്ന് മാത്രമല്ല വിദ്യാര്‍ത്ഥികളുടെ മാനസികമായ സൗഖ്യത്തെ പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള ഒരു സാധ്യതകളും പ്രമുഖ സ്ഥാപനങ്ങളിലുള്‍പ്പെടെ വലിയൊരു ശതമാനം വിദ്യാലയങ്ങളിലും ഇല്ല.

അത്തരം സംവിധാനങ്ങള്‍ ഉണ്ടാകുമ്പോഴാണ് കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ സാധിക്കുകയുള്ളൂ. സമൂഹത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സൃഷ്ടിക്കപ്പെട്ട ഒരു തരം ‘നെഗറ്റീവ് സ്റ്റിഗ്മ’ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ പോലും മടിക്കുന്നു. ഈ സ്ഥിതിവിശേഷങ്ങള്‍ മാറണമെങ്കില്‍ മാതാപിതാക്കളും അധ്യാപകരും തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. പി.ടി.എ മീറ്റിംഗുകള്‍ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണ ചര്‍ച്ചകള്‍ക്ക്കൂടിയുള്ള വേദിയായിമാറ്റി സമഗ്ര സമീപനം എത്രയും വേഗം സ്വീകരിക്കപ്പെടേണ്ടതുണ്ട്. ക്യാമ്പസിനുള്ളില്‍ മാനസികാരോഗ്യ പരിചരണ കേന്ദ്രം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനങ്ങള്‍, എമര്‍ജന്‍സി ഹോട്‌ലൈന്‍ നമ്പര്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍ എന്നിങ്ങനെയുള്ള വിശാലമായ പാക്കേജുകളാണ് സമീപ ദിവസങ്ങളിലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ചില സര്‍വകലാശാലകള്‍ പ്രഖ്യാപിച്ചത്. ഇത്തരം നിലവാരമുള്ള മാറ്റങ്ങളാണ് വിദ്യാലയങ്ങളില്‍ ഉണ്ടാവേണ്ടത്. മെന്റല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ക്ലാസുകള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ഉറപ്പാക്കണം.

Article

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ; അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്

Published

on

ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണല്ലോ. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നായ പ്ലാസ്റ്റിക് സര്‍ജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം

എന്താണ് പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്നുമൊക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക്ക് സര്‍ജറിക്കും തമ്മില്‍ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. ‘രൂപാന്തരപ്പെടുത്തുക’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന്‍ തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു എന്നതാണ് സവിശേഷത. അതായത് ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, മറ്റ് സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍, ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള അതിവിശാലമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു എന്ന് സാരം

പ്ലാസ്റ്റിക് സര്‍ജറിയും സ്ത്രീകളും

സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല്‍ ജീവന്‍ രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകള്‍ ഇനി പറയുന്നു.

1). ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് ഓഗ്മെന്റേഷന്‍

സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മിക്ച രീതിയില്‍ തരണം ചെയ്യുവാന്‍ സ്തന പുനര്‍നിര്‍മ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കുവാന്‍ ഓഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ട ചികിത്ിസാ രീതിയും സഹായകരമാകുന്നു.

2) ഫേഷ്യല്‍ റിജുവനേഷന്‍

പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാന്‍ ഫേസ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചര്‍മ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാകുകയും ചെയ്യുന്നു.

3) ബോഡി കോണ്ട്യൂരിംഗ്

അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്‍, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു.

നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂക്കുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നും.

4) റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി

മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാന്‍ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാല്‍ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.

5) അബ്‌ഡൊമിനോപ്ലാസ്റ്റി

പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചര്‍മ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചര്‍മ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണഅ ഇതില്‍ അവലംബിക്കുന്നത്.

മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.

തയാറാക്കിയത്: ഡോ.സെബിന്‍ വി തോമസ് {ഹെഡ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജറി ആസ്റ്റര്‍ മിംസ് കോഴിക്കോട്}

Continue Reading

Article

അഞ്ച് ഭാഷകളിലെ ശബ്ദഗാംഭീര്യം; സാദിഖലിയുടെ അനൗൺസ്മെൻറ് 25-ാം വർഷത്തിലേക്ക്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാൽപന്തുകളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന വാക്ചാതുരിയോടെ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ശബ്ദഗാംഭീര്യവുമായി കൂട്ടിലങ്ങാടിയിലെ ഒ.പി.എം. സാദിഖലിയുടെ അനൗൺസ്മെൻ്റ്
ഇരുപത്താം വർഷത്തിലേക്ക്.

പതിനെട്ടാം വയസ്സിൽ സ്വന്തം നാട്ടിലെ വയൽ മൈതാനങ്ങളിൽ കോളാമ്പിയിലൂടെ തുടങ്ങിയ അനൗൺസ്മെൻറ് ഇന്ന് നാട്ടിൻ പുറങ്ങൾ കടന്ന് സംസ്ഥാനമൊട്ടാകെയുള്ള മൈതാനങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

സ്കൂൾ പഠനകാലത്ത് നാടകമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് നേടിയ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് അനൗൺസ്മെൻ്റ് രംഗത്തേക്ക് കടന്നു വരാൻ പ്രചോദനമായത്.
ദൈവം കനിഞ്ഞു നൽകിയ ശബ്ദ വിസ്മയം കൊണ്ട് കണ്ഠനാളങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അക്ഷരസ്ഫുടതയോടെയുള്ള ഘനഗാംഭീര്യമുള്ള ചാട്ടുളി പോലൊത്ത വാക്കുകളിലൂടെ കാണികളുടെ മനം കവർന്നുകൊണ്ട് മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ് നാൽപത്തിരണ്ടുകാരനായ സാദിഖലി .

നാട്ടിൻ പുറങ്ങൾ മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ വരെ നൂറു കണക്കിന് ടൂർണ്ണമെൻ്റുകളിൽ അനൗൺസ്മെൻറ് നടത്തി ശ്രദ്ധേയനായ സാദിഖ് ഒട്ടേറെ പുരസ്ക്കാരങ്ങളും നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലുള്ള അനൗൺസ്മെൻറുകളിലൂടെ കാണികളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവാണ് സാദിഖലിയെ വ്യത്യസ്ഥനാക്കുന്നത്.
ഫുട്ബോൾ മേളകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പരിപാടികൾ, തെരെഞ്ഞെടുപ്പ് അനൗൺമെൻ്റ് കൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയ അനൗൺമെൻ്റുകളിലും തിളങ്ങി നിൽക്കുന്ന സാദിഖലി ഓൾ കേരള അനൗൺസ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിക്കുന്നു.

ഒരിക്കൽ പാണക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അനൗൺസ് ചെയ്ത ശബ്ദം കേട്ട ഹൈദരലി ശിഹാബ് തങ്ങൾ എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചത് പ്രൊഫഷണൽ രംഗത്ത് വളർന്ന് വരാൻ മാനസികമായി ഏറെ സഹായിച്ചു.

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending