തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മണമ്പൂരിലാണ് സംഭവം. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പത്തോളം വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷിയായ ആള്‍ പറഞ്ഞു. പൊലീസാണ് ജോഷിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോഷി ആശുപത്രിയില്‍വച്ച് മരിച്ചു.

നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.