കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര്‍ അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.

വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും ചാക്കില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ടതായുമായുള്ള സന്ദേശമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഓട്ടോ െ്രെഡവറായ അബൂബക്കറാണ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് കേട്ട ഷിബു ഇത് വാട്ട്‌സാപ്പ് സന്ദേശമാക്കി പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. മദ്യലഹരിയിലാണ് ഇക്കാര്യം പറഞ്ഞതെന്നും അബൂബക്കര്‍ മൊഴി നല്‍കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു.