Connect with us

india

പഞ്ചാബിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ടു സ്ത്രീകൾ മരിച്ചു

കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.

Published

on

പഞ്ചാബിലെ ലുധിയാനയിൽ നവരാത്രി ജാഗരൺ ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണികൾക്കിടയിലേക്ക് ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ടു സ്ത്രീകൾ മരിച്ചു, 15 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകൾ ഇളകിവീണത്.

ലുധിയാനയിലെ ദ്വാരിക എൻക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്. രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ പലരെയും പ്രാഥമിക വൈദ്യ ശുശ്രൂഷക്ക് ശേഷം ഡിസ്ചാർജ് ചെയതു. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകൾ തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ പുറത്തുപോകാൻ തുടങ്ങിയെങ്കിലും സംഘാടകർ അവരെ ഇരിക്കാൻ നിർബന്ധിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് സംഭവത്തെക്കുറിച്ച് ഊർജിത അന്വേഷണം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മുസ്‌ലിം ലീഗ് പ്രതിഷേധം

മുസ്‌ലിംകള്‍ക്കും മറ്റു സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പറഞ്ഞു.

Published

on

മുസ്‌ലിംകള്‍ക്കും മറ്റു സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പറഞ്ഞു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഇത്തരം ചതി പ്രയോഗങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുന്നത് മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമാണ്. ലീഗിന്റെ അഞ്ച് എംപിമാരുടെ സംഘമാണ് പുതിയ വഖഫ് നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിം കോടതിയില്‍ ഉള്‍പ്പെടെ ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം, ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരായി പാര്‍ലമെന്റിലും കോടതികളിലും ശക്തമായ പോരാട്ടം നടത്തുന്ന മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബംഗാള്‍ സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് മുഹമ്മദ് അബുല്‍ ഹുസൈന്‍ മൊല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഹിക്മത് അലി, ഡുംകല്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി മെഹ്ദി ഹസന്‍, തൂഹീന് മിയ, മൗലാന ഹബീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Continue Reading

india

യൂത്ത് ലീഗ് നേതാക്കള്‍ സംഭല്‍ ഷാഹി മസ്ജിദില്‍; ഇമാമിനെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും കണ്ടു

സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.

Published

on

സംഘർഷാവസ്ഥ വിട്ടുമാറാതെ കനത്ത പോലീസ് ബന്തവസിൽ തുടരുന്ന ഉത്തർപ്രദേശിലെ സംഭലിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സികെ ശാക്കിർ എന്നിവരാണ് യൂത്ത് ലീഗ് സംഘതിലുണ്ടായിരുന്നത്.

ഭരണകൂട ഒത്താശയോടെ മസ്ജിദുകൾ കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന ജനാധിപത്യ – നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതാക്കൾ സംഭലിലെത്തിയത്.

മുസ്ലിംലീഗ് യു.പി സംസ്ഥാന സെക്രട്ടറി ഡോ.കലിം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മുഹമ്മദ് കാസിം തുർക്കി, സംഭൽ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സുൽഫിക്കർ മുന്ന, അൻസരി ഖൈർ, മുഹമ്മദ് സലിം എന്നിവർ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ഷാഹി മസ്ജിദിൽ ഇശാ നിസ്‌കാരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കൾ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു. സർവേക്ക് എത്തിയ പോലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഫഹിം പറഞ്ഞു. സർവ്വേക്കിടെ ഒരുകൂട്ടം ആളുകൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീരാം വിളിച്ച് വന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പോലീസ് ഇതിനായി കാത്ത് നിന്നതു പോലെ പൊടുന്നനെ ലാത്തിവീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. റബ്ബർ ബുള്ളറ്റുകൾ മാത്രമാണ് ഉപയോഗിച്ചത് എന്ന യു.പി പോലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇമാമും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഒരേ സ്വരത്തിൽ പറഞ്ഞു. സംഘർഷം സൃഷ്ടിച്ച് മസ്ജിദ് അടച്ചു പൂട്ടുക എന്നതായിരുന്നു പോലീസ് അജണ്ടയെന്ന് ന്യായമായ സംശയമുണ്ട്.

പുരാതന സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പള്ളിയും പരിസരവും യൂത്ത് ലീഗ് നേതാക്കൾ മസ്ജിദ് ഭാരവാഹികളോടൊപ്പം നടന്ന് കണ്ടു. മസ്ജിദിന്റെ അധികം അകലെയല്ലാതെ ധാരാളം ഹിന്ദു കുടുംബങ്ങൾ വർഷങ്ങളായി കഴിയുന്നുണ്ട്. നൂറ്റാണ്ടുകളായി മുടങ്ങാതെ നമസ്‌കാരം നടക്കുന്ന ഷാഹി മസ്ജിദിനെ ചൊല്ലി ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല സംഘർഷങ്ങളും ഉണ്ടായിട്ടില്ല. സൗഹൃദാന്തരീക്ഷം നിലനിന്നിരുന്ന സംഭൽ നഗരം ഇപ്പോൾ വിജനമാണ്. ജനജീവിതം നിശ്ചലമാണ്. പാർലിമെന്റിലും സുപ്രീം കോടതിയിലും മുസ്ലിം ലീഗ് നേതാക്കളും എംപിമാരും നടത്തിയ ഇടപെടലിൽ അവർ സന്തോഷവും നന്ദിയും അറിയിച്ചു. യൂത്ത് ലീഗ് രാജ്യത്താകമാനം നടത്തിയ പ്രതിഷേധ പരിപാടികളും ഷാഹി മസ്ജിദ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.

Continue Reading

india

മോദിയുടെ പ്രസംഗം ബോറടിപ്പിച്ചു: പ്രിയങ്ക ഗാന്ധി

അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ബോറടിപ്പിച്ചെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. പുതിയതായി ഒന്നും മോദി പറഞ്ഞില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊള്ളയായ 11 വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി രാജനാഥ് സിങ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയാണ് പ്രിയങ്ക ഗാന്ധി നല്‍കിയത്.

ഇന്നത്തെ രാജാവിന് ജനങ്ങള്‍ക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഒരു മണിക്കൂര്‍ 50 മിനിറ്റ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക സഭയില്‍ സംസാരിച്ചത്. ബിജെപിയുടെ ഭരണനേട്ടങ്ങളെ കുറിച്ച് സംസാരിച്ച മോദി, പിന്നീട് കോണ്‍ഗ്രസിനെതിരെ സംസാരിക്കാനാണ് ശ്രമിച്ചത്. നെഹ്‌റുവിനെയും ഇന്ദിരയെയുമടക്കം ഗാന്ധി കുടുംബട്ടിനെതിരെ മോദി ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

 

 

Continue Reading

Trending