മുബൈ: കശ്മീരിലെ ഭീകരവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ പറഞ്ഞയക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം നടന്നതിന്റെ പശ്ചാതലത്തിലാണ് താക്കറയുടെ പ്രതികരണം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.

മതവും രാഷ്ട്രീയവും ഇന്ന് ഭീകരാക്രമണത്തിന്റെ രൂപത്തിലാണ്. ഭീകരരുടെ കൈവശം ആയുധങ്ങള്‍ക്ക് പകരം പശുമാംസം ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇവരില്‍ എത്ര പേര്‍ ജീവനോടെയുണ്ടാകുമെന്നും താക്കറെ ചോദിച്ചു. ഭീകരവാദികളെ നേരിടാന്‍ അവരെ എന്തുകൊണ്ട് അയച്ച്കൂടാ എന്നും താക്കറെ ചോദിക്കുന്നു.