kerala
യുഡിഎഫ് മഹാറാലി; രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും
വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.
കോഴിക്കോട്: യുഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ അഞ്ച് ഗ്യാരണ്ടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വേദിയില്‍ രാഹുല്‍ ജനങ്ങളോട് സംസാരിക്കും. സംസ്ഥാനത്തെ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റാലി കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും ദേശീയ, സംസ്ഥാന നേതാക്കളും സംബന്ധിക്കും.
kerala
മുഖ്യമന്ത്രി -മോഹന്‍ലാല്‍ അഭിമുഖം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹന്‍ലാല്‍ അഭിമുഖത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ വിവരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം പിആര്‍ വര്‍ക്കുകള്‍ക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹന്‍ലാല്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംവിധായകന് ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
പരിപാടിയുടെ നിര്‍മ്മാണത്തിനായി ഒരു സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സാധാരണയായി ഇത്തരം അഭിമുഖങ്ങള്‍ ചാനലുകള്‍ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ പണം നല്കി ഒരു അഭിമുഖം തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കുകയായിരുന്നു.
kerala
ഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ആവേശമായി മലപ്പുറം മണ്ഡലം യുഡിഎഫ് കൺവെൻഷൻ
മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരെയുള്ള ജനവിധിയായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും കേരളത്തിലെ ജനങ്ങൾ നൽകുക. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ നാടിനെ പിന്നോട്ടടിക്കുകയാണെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്. സമഗ്ര മേഖലയും സ്പർശിക്കുന്നതാണ് യു.ഡി.എഫിൻ്റെ പ്രകടന പത്രിക. വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സുതാര്യമായ ഒരു ഭരണസംവിധാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
മലപ്പുറം മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. മുൻപ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മലപ്പുറം ഇൻകെൽ സിറ്റിയും വ്യവസായ-ഐടി മേഖലകളിൽ കേരളത്തിന് ഉണ്ടായ കുതിച്ചുചാട്ടവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൺവെൻഷൻ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മണ്ഡലം യു.ഡി.എഫ് കൺവീനർ പി.എ സലാം സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, എ.ഐ.സി.സി ട്രെയ്നിങ് കോഡിനേറ്റർ സമദ് മങ്കട, യു.ഡി.എഫ് നേതാക്കളായ സി.പി കാർത്തികേയൻ, എ.ജെ ആൻ്റണി, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, എം. കെ മുഹ്സിൻ , ബാവ വിസപ്പടി, പുൽപ്പാടൻ സക്കീന, കെ.വി ഇസ്ഹാഖ്, അജ്മൽ ആനത്താൻ, അരിമ്പ്ര അബൂബക്കർ, കെ.വി മുഹമ്മദലി, വി. മുഹമ്മദ് കുട്ടി, എ.എം അബൂബക്കർ, ഹാരിസ് ആമിയൻ, കബീർ വളമംഗലം,നൗഫൽ ബാബു,എൻ.കെ.എ മജീദ്, എം.പി മുഹമ്മദ്, കെ.എൻ ഷാനവാസ്, എ.പി ഷരീഫ്, ഷാഫി കാടേങ്ങൽ, സുഭാഷിണി, സലീന ടീച്ചർ, അഡ്വ. വി. റിനിഷ , റജുല പെലത്തൊടി,എന്നിവർ സംസാരിച്ചു.

kerala
പശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണ വിലയുടെ ഗതി മാറ്റി; ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം
ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്.
കാത്തിരിപ്പിനൊടുവില്‍ ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം. ഉച്ചയ്ക്ക് 3200 രൂപ കുറഞ്ഞതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,425 രൂപയിലെത്തി. രാവിലെ പവന് 4,360 രൂപ കുറഞ്ഞിരുന്നു. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്. ഇതോടെ ഇന്നു മാത്രം 7,560 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഗ്രാമിന് 945 രൂപ കുറഞ്ഞു. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്. ജനുവരി ഒന്നിന്റെ വിലയായ 99,040 രൂപയാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില.
രാജ്യാന്തര വില കുത്തനെ താഴുന്നതാണ് കേരളത്തിലും വില ഇടിക്കുന്നത്. വെള്ളിയാഴ്ച 4,490 ഡോളറിലാണ് രാജ്യാന്തര വിപണി ക്ലോസ് ചെയ്തത്. രാവിലെ സ്വര്‍ണ നിശ്ചയിക്കുന്ന സമയത്ത് 4,348 ഡോളറിലായിരുന്നു. ഉച്ചയോടെ സ്വര്‍ണ വില 4,200 നിലവാരത്തിലേക്ക് പോയി. 4098.60 ഡോളര്‍ വരെ ഇടിഞ്ഞ വില ഇപ്പോഴുള്ളത് 4,226.30 ഡോളറില്‍. ഇതാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷവും വലിയ വില ഇടിവിന് കാരണമായത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാക്കിയത്. എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനോ നിലവിലെ സ്ഥിതിയില്‍ തുടരാനോ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതമാകും.
-
kerala1 day agoഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
-
editorial3 days agoചില വര്‍ഗവഞ്ചകരും ചെറ്റത്തരവും
-
kerala2 days agoപശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണ വിലയുടെ ഗതി മാറ്റി; ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം
-
kerala2 days agoകേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്കി പ്രതിപക്ഷ എംപിമാര്‍
-
News2 days agoഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ
-
News2 days agoഅബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്
-
editorial2 days agoതെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം
-
News2 days agoഒമാനിലെ മഴക്കെടുതി: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

