ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. നേമം ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെയോടെ പൂര്‍ത്തിയാകും. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പുനലൂര്‍, പേരാമ്പ്ര മണ്ഡലങ്ങള്‍ ലീഗിന് നല്‍കി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്.