ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

മെയ് രണ്ടു മുതല്‍ പതിനേഴ് വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.