ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ സന്യാസിനിയെ ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടബലാല്‍സംഗം ചെയ്തതായി പോലീസ്. മധുര ജില്ലയിലെ റാധ രാണി ക്ഷേത്രത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിനിയായ 45 കാരിയെയാണ് ക്ഷേത്ര സുരക്ഷാ ജീവനക്കാരനും. പാചകക്കാരനും ചേര്‍ന്ന കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സെപ്തംബര്‍ 11 ന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ബാല്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയെ ഇവര്‍ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയാണ് ബലാല്‍ക്കാരം ചെയ്തത്.