Connect with us

Culture

ഫാദര്‍ ടോം ഉഴുന്നാലില്‍ പത്തു ദിവസത്തിനകം കേരളത്തിലെത്തും

Published

on

 

പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. യെമനില്‍ തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്നും മോചനത്തിന് മോചനത്തിന് പണം നല്‍കിയതായി അറിയില്ലെന്നും ഫാദര്‍ ടോം റോമില്‍ മാധ്യമങ്ങളോടു പറഞ്ഞു. അള്‍ത്താരയും വിശ്വാസിസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടന്നതാണ് ഇപ്പോള്‍ യാത്രക്കുള്ള തടസ്സം. പാസ്‌പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യം ശരിയായിട്ടുണ്ട്.

Film

ദുല്‍ഖര്‍ ചിത്രം കാന്ത ഒടിടിയിലേക്ക്; നാളെ മുതല്‍ സ്ട്രീമിങ്

നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്താ’ ഒടിടിയിലേക്ക്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് സിനിമ നാളെ മുതല്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാന്തായിലെ ടികെ മഹാദേഹവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

നവംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.’ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത.

1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന്‍ എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍ പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

കാന്താ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്.

 

 

Continue Reading

news

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്താനും മൗനത്തിലാക്കാനും’ -ചിന്‍മയി

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപാദ

Published

on

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ശ്രീപാദ കര്‍ശനമായ പ്രതികരണവുമായി മുന്നോട്ട് വന്നു. മോര്‍ഫ് ചെയ്ത ചിത്രം സ്വയം പങ്കുവെച്ചാണ് ചിന്‍മയി വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ കുട്ടികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ചിന്‍മയി പങ്കുവെച്ച് വീഡിയോയില്‍ പറയുന്നു.

‘കുറച്ച് ആഴ്ചകളായി എനിക്ക് നേരിടുന്ന കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്. എല്ലാ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഇത് കേള്‍ക്കണം,’ എന്നും വീഡിയോയുടെ തുടക്കത്തില്‍ ചിന്‍മയി പറഞ്ഞു. ഭര്‍ത്താവ് നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ അതിക്രമം പിന്നീട് തന്റെ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതായും അവര്‍ വ്യക്തമാക്കി.

പരണ്‍ റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടെ ചിലര്‍ക്കെതിരെ  പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ടെന്നും, ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകരുത്, ഉണ്ടായാല്‍ മരിച്ചുപോകണം’ എന്ന തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും ചിന്‍മയി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്തും ആഘോഷിച്ചും ചില പുരുഷന്മാര്‍ ഉള്ളതിനെ അവര്‍ കുറ്റപ്പെടുത്തി.

വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുള്ള ഏറ്റവും വിഷമുള്ള പെരുമാറ്റങ്ങളില്‍ ഒന്നാണ് ‘ഫാന്‍ വാറുകള്‍’ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതായി ചിന്‍മയി പറഞ്ഞു. തന്റെ നഗ്‌നചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ ഉടന്‍ പൊലീസ് അധികൃതരെ ടാഗ് ചെയ്തിരുന്നു.

‘സ്ത്രീകളെ ഭയപ്പെടുത്തുകയും അവരെ മൗനത്തിലാക്കുകയും ചെയ്യാനാണ് ഇത്തരം പ്രവൃത്തികളുടെ ലക്ഷ്യമെന്നും,. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണ്. ഇവര്‍ക്കൊന്നും സാധാരണ ബന്ധങ്ങള്‍ ഉണ്ടാകില്ല. അവരുടെ നിരാശയാണ് ഇവരെ ഇങ്ങനെയാക്കുന്നത്,’ എന്നും ചിന്‍മയി പറഞ്ഞു. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നത് വരെ സമൂഹം വീണുകിടക്കുകയാണ് എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

‘ഇത്തരം വീഡിയോകള്‍ കാണുകയും വാങ്ങുകയും ചെയ്യുന്നവര്‍ നമ്മുടെ വീടുകളിലും ഉണ്ടായിരിക്കാം. കണ്ണ് തുറന്ന് നോക്കണം. കുട്ടികളെ സംരക്ഷിക്കണം,’ എന്നായിരുന്നു സന്ദേശം. സ്ത്രീധനം, വിദേശജോലി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഏതെങ്കിലും വ്യക്തിയുടെ സ്വഭാവം പരിശോധിക്കാതെ പെണ്‍മക്കളെ വിവാഹം കഴിപ്പിക്കരുതെന്നും അങ്ങനെയുള്ളവരെ വിശ്വസിക്കരുതെന്നും ചിന്‍മയി വ്യക്തമാക്കി. ചിത്രത്തിന് കീഴെ പ്രതികരിച്ച ചിലരുടെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടു. ‘ഇവരില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നു. എന്നാല്‍ മനോനില അത്യന്തം അധഃപതിച്ചവരാണ്. ഇവര്‍ക്ക് ഒരിക്കലും നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്,’ എന്ന് ചിന്‍മയി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Film

‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍; മനോരമ മാക്സില്‍ സ്ട്രീമിംഗ്

ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയില്‍ ഒരു പഴയ കിടക്ക സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍ എത്തുന്നു. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഡിസംബര്‍ 12 മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. കുടുംബ ജീവിതത്തിന്റെ യഥാര്‍ത്ഥതകളും രസകരമായ സംഭവവികാസങ്ങളും ചേര്‍ത്ത് ജീവിതചൂടോടെ കഥപറയുന്ന സിനിമക്ക് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയില്‍ ഒരു പഴയ കിടക്ക സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഷംല ഹംസയാണ് ഫാത്തിമയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, ബബിത ബഷീര്‍, പ്രസീത, രാജി ആര്‍. ഉന്‍സി, ഫാസില്‍ മുഹമ്മദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തീയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ തന്നെ ചിത്രം നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വന്‍ അംഗീകാരം നേടിയിരുന്നു. IFFK FIPRESCI പുരസ്‌കാരം മുതല്‍ NETPAC, ഓഡിയന്‍സ് പോള്‍, FFSI കെ.ആര്‍. മോഹനന്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും ചിത്രം സ്വന്തമാക്കി.

മെല്‍ബണ്‍, ഇന്തോ-ജര്‍മ്മന്‍, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വേദികളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥപറച്ചിലും മനോഹരമായ വികാര നിമിഷങ്ങളും ചേര്‍ന്ന ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക് എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് കുടുംബസമേതം ആസ്വദിക്കാനുള്ള അവസരമൊരുങ്ങുകയാണ്.

 

Continue Reading

Trending