News
യുക്രെയിന് അമേരിക്കയുടെ സൈനിക സഹായം: എത്തുന്നത് രണ്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍
ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്

യുക്രെയിന് രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം എത്തിക്കാന്‍ അമേരിക്ക തയ്യാറായി. ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി കഴിഞ്ഞതായും ആയുധ സഹായം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
1.725 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്കേജിന്റെ ഒരു ഭാഗം യുക്രെയ്ന്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഇനിഷ്യേറ്റീവ് (യുഎസ്എഐ) എന്നറിയപ്പെടുന്ന ഫണ്ടില്‍ നിന്നാണ്. ഇത് യുഎസ് ആയുധങ്ങള്‍ വാങ്ങുന്നതിന് പകരം വ്യവസായത്തില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ്.
സഹായ പാക്കേജില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പ്രിസിഷന്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍, ജാവലിന്‍ ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം ഏകദേശം 27.2 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യുഎസ് യുെ്രെകനിലേക്ക് അയച്ചിട്ടുണ്ട്.
രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം എത്തിക്കാന്‍ അമേരിക്ക തയ്യാറായി. ദീര്‍ഘദൂര റോക്കറ്റുകളും മറ്റ് യുദ്ധസാമഗ്രികളും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സൈനിക സഹായമാണ് എത്തിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി കഴിഞ്ഞതായും ആയുധ സഹായം ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
1.725 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പാക്കേജിന്റെ ഒരു ഭാഗം യുക്രെയ്ന്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഇനിഷ്യേറ്റീവ് (യുഎസ്എഐ) എന്നറിയപ്പെടുന്ന ഫണ്ടില്‍ നിന്നാണ്. ഇത് യുഎസ് ആയുധങ്ങള്‍ വാങ്ങുന്നതിന് പകരം വ്യവസായത്തില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ്.
സഹായ പാക്കേജില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പ്രിസിഷന്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍, ജാവലിന്‍ ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം ഏകദേശം 27.2 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യുഎസ് യുെ്രെകനിലേക്ക് അയച്ചിട്ടുണ്ട്.
kerala
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
kerala
ജപ്തി ഭീഷണി; സ്‌കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു

കോഴിക്കോട്: ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപോയതിനാൽ സ്ക്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ നേരിട്ടത്. പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാർ പൊലീസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു. തുടർന്നാണ് കുടുംബം തൊട്ടടുത്ത സ്ക്കൂൾ വരാന്തയിൽ അഭയം തേടിയത്.
മുസ്‌ലിം ലീഗ് നഗരസഭ കൗൺസിലർ സാദിഖിന്റെ നേതൃത്വത്തിൽ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റി. സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്ത 44 ലക്ഷം രൂപയിൽ 32 ലക്ഷം റിയാസ് തിരിച്ചടച്ചു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയിൽ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതർ നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.
kerala
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി