Connect with us

More

ഉത്തരകൊറിയ മോചിപ്പിച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് വാംബിയുടെ പിതാവ് ഫ്രെഡും മാതാവ് കിന്‍ഡി വാംബിയറും അറിയിച്ചു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജൂണ്‍ 13ന് അമേരിക്കയുടെ പ്രത്യേക വിമാനത്തില്‍ ഒഹിയോയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി കോമ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമാണ് മകന്റെ ആരോഗ്യം തകര്‍ത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബിയറുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി കോശനാശം സംഭവിച്ചതായി അമേരിക്കയില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാഡീസംബന്ധമായ പരിക്കുകളോ ബോട്ടുലിസം അണുബാധയുടെ ലക്ഷണങ്ങളോ പരിശോധനയില്‍ കണ്ടിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നവിധം തലച്ചോറിന് പരിക്കേറ്റിണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2016 ജനുവരിയില്‍ വിദേശ സന്ദര്‍ശനത്തിന് ഉത്തരകൊറിയയില്‍ എത്തിയ വാംബിയറെ നിസ്സാര കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഹോട്ടലില്‍നിന്ന് പ്രചാരണ ചിഹ്നം മോഷ്ടിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 2016 മാര്‍ച്ചില്‍ ഉത്തരകൊറിയന്‍ കോടതി വാംബിയര്‍ക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ഉടനെ വാംബിയര്‍ കോമ അവസ്ഥയിലേക്ക് പോയെന്നാണ് ഉത്തരകൊറിയയുടെ വാദം. ബോട്ടിലിസം രോഗവും ഉറക്കഗുളിക നല്‍കിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തതെന്നും അവര്‍ പറയുന്നു. ഉത്തരകൊറിയയുടെ ഈ വിശദീകരണം സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തള്ളിയിട്ടുണ്ട്. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കള്‍ അറിഞ്ഞത്. ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ആരോഗ്യം തകര്‍ന്ന് കോമ അവസ്ഥയിലായ മകന് മികച്ച ചികിത്സ ലഭ്യമാക്കാത്തതും ആരോഗ്യനില രഹസ്യമാക്കിവെച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വാംബിയറുടെ പിതാവ് പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുമ്പോള്‍ വാംബിയര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാംബിയറുടെ മരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കി. മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനകം തന്നെ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. വാംബിയറെ ഉത്തരകൊറിയ അന്യമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

Trending