ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്‌ഡേറ്റ്‌സ് ഈ പേജിലൂടെ അറിയാം

10.35 am

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 51 സീറ്റുകളുടെ ലീഡ്. കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ മേല്‍കൈ. മറ്റുള്ളവര്‍ക്ക് നാല്.


8.59 am

ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ 30 എണ്ണത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 21 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.


കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരഖണ്ഡില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 70 മണ്ഡലങ്ങളാണ് ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലുള്ളത്. ബി.ജെ.പി ശക്തമായ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ഹരീഷ് റാവത്ത് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം