ഗോവ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്‌ഡേറ്റ്‌സ് ഈ പേജിലൂടെ അറിയാം

10.37 am

ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 13 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപിക്ക് ആറു സീറ്റും മറ്റുള്ളവര്‍ക്ക് നാലു സീറ്റും. ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.


7.51 am

പനാജി: ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ഇത്തവണ പ്രതീക്ഷ അത്ര ഉയരത്തിലല്ല. എങ്കിലും ഭരണം നിലനിര്‍ത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

്അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രചരണ രംഗത്തെ ഉണര്‍വ് കോണ്‍ഗ്രസിന് നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്ത് സര്‍പ്രൈസ് ഇലമെന്റ് ആകാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.