കൊച്ചി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ശശീന്ദ്രന്‍ എംഎല്‍എ, പീതാംബരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആസ്പത്രിയിലെത്തിയിട്ടുണ്ട്.