കൊച്ചി: മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന് എഴുതിതള്ളാനാവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ വി.എസിന് ഔദ്യോഗിക ക്ഷണമില്ലെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണപരിഷ്‌കാര കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പരിഗണിക്കേണ്ടത്. പകരം വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.