കാസര്‍കോഡ്: കാസര്‍കോഡ് ചേറ്റുകുണ്ടില്‍ വനിതാമതില്‍ പരിപാടിക്കിടെ കാസര്‍കോഡ് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇരു സംഘങ്ങളും അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് അക്രമികള്‍ തീയിട്ടു. സ്ഥലത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉടനെത്തുമെന്നാണ് വിവരം.

വനിതാമതില്‍ അണിനിരക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ പരിപാടിക്കുനേരെ കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പരിപാടിക്കെത്തിയ സ്ത്രീകള്‍ ചിതറിയോടി.