തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

എംകെ സാനു സമിതിയില്‍നിന്നു രാജിവച്ചതോടെ ഇത്തവണത്തെ വയാലാര്‍ അവാര്‍ഡ് വിവാദത്തിലായിരുന്നു. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥക്ക് പുരസ്‌കാരം നല്‍കുന്നതിനെച്ചൊല്ലിയാണ് എംകെ സാനു സ്ഥാനമൊഴിഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഏകകണ്ഠമായാണ് പുരസ്‌കാരം തീരുമാനിച്ചതെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. എംകെ സാനു രാജി വച്ചത് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും അദ്ദേഹം വ്യ്ക്തമാക്കി.