News

‘വെള്ളപ്പം’ ജനുവരി 9ന് തിയേറ്ററുകളില്‍; റോമ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, ട്രെയ്‌ലര്‍ പുറത്ത്

By webdesk18

December 31, 2025

റോമ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘വെള്ളപ്പം’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്‍, റോമ, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ബറോക് സിനിമാസിന്റെ ബാനറില്‍ ജിന്‍സ് തോമസ് ദാരക്, ഉദയ ശങ്കര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ രാജ് പൂക്കാടനാണ്.

തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തന്‍ പള്ളിയും പശ്ചാത്തലമാക്കിയ കഥയില്‍ പ്രണയവും വിരഹവും ചേര്‍ന്ന മനോഹരമായ ഒരു കുഞ്ഞു കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതവും ഒരു മനോഹരമായ ഗാനവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ എസ്.പി. വെങ്കിടേഷാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ലാല്‍.

ക്യാമറ കൈകാര്യം ചെയ്യുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. എറിക് ജോണ്‍സണ്‍, ലീവ എല്‍. ഗിരീഷ് കുട്ടന്‍ എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ചിത് ടച്ച് റിവറും കലാസംവിധാനം ജ്യോതിഷ് ശങ്കറും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രമോദ് പപ്പന്‍ പ്രവര്‍ത്തിക്കുന്നു. ബറോക് സിനിമാസ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.