മലപ്പുറം വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ മദ്യവും കണക്കില്‍പെടാത്ത പണവും കണ്ടെത്തി. ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
പണം ആരാണ് നല്‍കിയതെന്ന കാര്യം ഉള്‍പ്പെടെ വിജിലന്‍സ് വിശദമായി പരിശോധിച്ച് വരികയാണ്. കൂടാതെ, ഒരു ലിറ്റര്‍ മദ്യവും വില്ലേജ് ഓഫീസില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
രഹസ്യ വിവരങ്ങളുടെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.