india

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു

By webdesk13

August 07, 2024

പാരിസ് ഒളിംപിക്സിൽ നിന്ന് ഇന്ത്യൻ താരം വിനേഷ് ഫോ​ഗട്ട് അയോ​ഗ്യത. ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിലാണ് താരം മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ​ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും. താരത്തിന്റെ അയോ​ഗ്യത ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സ്ഥിരീകരിച്ചു.