തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ബുധനാഴ്​ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നവംബർ 10ന്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ കമീഷൻ നിർദേശം നൽകിയിരുന്നു.

എന്നാൽ, ഏതാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് 10ന് തന്നെ പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണെന്നും കമീഷൻ അറിയിച്ചു.

ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ട്, 10, 14 തിയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 16നാണ് ഫലം പ്രഖ്യാപിക്കുക.